മഴ, ഹൃദയമില്ലാത്ത ഒരു ഭ്രാന്തിയെപ്പോലെ
ക്രൂരമായി മണ്ണിന്‍റെ നെഞ്ചു മാന്തിപ്പൊളിക്കുകയാണ്
തണുത്തു വിറച്ചിട്ടും പനി പെരുത്തിട്ടും
ഇരുട്ടുമുറിയിൽ അനാഥയായി
പുതക്കാതെ ഞാൻ.
പുക പിടിച്ച എന്‍റെ ശ്വാസകോശത്തിന്റെ
ചുവരുകൾക്കുള്ളിൽ നിന്ന്
മരണ വണ്ടിയുടെ താളത്തിൽ
ഒരു മൃഗത്തിന്റെ കുറുകൽ
ക്രൂരമായി മണ്ണിന്‍റെ നെഞ്ചു മാന്തിപ്പൊളിക്കുകയാണ്
തണുത്തു വിറച്ചിട്ടും പനി പെരുത്തിട്ടും
ഇരുട്ടുമുറിയിൽ അനാഥയായി
പുതക്കാതെ ഞാൻ.
പുക പിടിച്ച എന്‍റെ ശ്വാസകോശത്തിന്റെ
ചുവരുകൾക്കുള്ളിൽ നിന്ന്
മരണ വണ്ടിയുടെ താളത്തിൽ
ഒരു മൃഗത്തിന്റെ കുറുകൽ
നരകം കണ്ടവന് പിന്നെ മരണം ഭയാനകമാകില്ല
തലയ്ക്കുള്ളിലോ വാരിയെല്ലുകൾക്കിടയിലോ
എന്ന് ഉറപ്പിക്കാനാവാത്ത ഒരു കെട്ടലാണത്
എന്ന് ഉറപ്പിക്കാനാവാത്ത ഒരു കെട്ടലാണത്
വിഷാദം മറ്റാരും കാണാതെ വന്നു ഭവിച്ച
ഒരു അപകടം പോലെയാണ്
എനിക്ക്, ഞാൻ മരിച്ച കാലം മുതൽ
എന്റെ മരണാന്തര ചടങ്ങുകൾ
ഞാൻ കൃത്യമായി നടത്തിപോന്നിരുന്നു
ഓർമ്മകൾ, ജീവന്റെ അവശേഷിക്കുന്ന കോശങ്ങൾ ഭക്ഷിക്കുന്നതു കണ്ടു ഞാൻ കിടന്നു
പതിയെ , വളരെ സാവധാനത്തിൽ കൊണ്ടുപൊയ്ക്കൊള്ളുക
ഒരു അപകടം പോലെയാണ്
പ്രിയപ്പെട്ടവർ എത്തുമ്പോഴേക്കും
ആന്തരാവയങ്ങൾ തകർന്നു
രക്തം ഉള്ളിൽ കട്ടപിടിച്ചു
നാം പിടയ്ക്കുന്നുണ്ടാവും
പ്രാണൻ പോകുന്ന വേദനയും
മരണ ഭയവും ആരും അറിയില്ല
എന്റെ മരണാന്തര ചടങ്ങുകൾ
ഞാൻ കൃത്യമായി നടത്തിപോന്നിരുന്നു
ഓർമ്മകൾ, ജീവന്റെ അവശേഷിക്കുന്ന കോശങ്ങൾ ഭക്ഷിക്കുന്നതു കണ്ടു ഞാൻ കിടന്നു
പതിയെ , വളരെ സാവധാനത്തിൽ കൊണ്ടുപൊയ്ക്കൊള്ളുക
No comments:
Post a Comment