ചോര തളംകെട്ടുന്നു...
തലച്ചോറില്‍..,നെഞ്ചില്‍...പ്രാണനില്‍..
അവന്‍ ഒന്നുകൂടി ഞെരങ്ങി...
ഇപ്പോള്‍ കളിപ്പാട്ടത്തിന്‍റെ മിന്നാമിന്നി നിറം ഇല്ല..
കഥപുസ്തകത്തിലെ താമരനൂല്തിന്നുന്ന അരയന്നവും
ആഴത്തിലേക്ക്ഊളിയിട്ടുപോയി..
കണ്ണില്‍ ചോര മാത്രം
കളിയ്ക്കാന്‍ കൂട്ടാത്തതിനു
കെറുവിച്ച കവിളും
മഴയിൽ കളിയ്ക്കാൻ കൊതിയുള്ള കണ്‍പീലിയും,
അപ്പോഴും പുറത്തെ തൊടിയിൽ
ചുറ്റി തിരിയുന്നുണ്ടായിരുന്നു
ഒന്നാം തരത്തിലെ
പാഠപുസ്തകത്തിലെ വേട്ടക്കാരൻ
ഇപ്പോൾ കണ്മുന്നിൽ ....
തലയിൽ പുഴു അരിക്കുന്ന അസ്വസ്ഥതയും,
കണ്ണിൽ നിന്ന് കൊള്ളിയാൻ പായുന്ന വേദനയും
ഇപ്പോൾ അറിയുന്നേ ഇല്ല..
"എന്താ മോനേ ....പേടിക്കണ്ടാ..
നിന്റെ ചേട്ടനല്ലേ.. ദാ..ഇങ്ങു അടുത്തേക്ക് വാ .."
കരയാൻ അറിയാഞ്ഞിട്ടല്ല;
കരച്ചിൽ പണ്ടേ മറന്നു തുടങ്ങിയിരുന്നു ...
വേട്ടക്കാരൻ കരുതിയ പോലെ തന്നെ കാര്യങ്ങൾ നടന്നു... കുഞ്ഞാണ്‍കിളിയുടെ തൂവലും
പിഞ്ചു എല്ലുകളും പോലും അയാൾ വിഴുങ്ങി...
പല വട്ടം അയാൾക്ക് മുന്നില് അവൻ മരിച്ചു വീണു...
എല്ലാ മാസവും മുടിയില്ലാത്ത കൊച്ചുതലയിൽ
പതിക്കുന്ന ശക്തിയേറിയ കിരണങ്ങളെക്കാളും
മൂർച്ചയായിരുന്നു അയാളുടെ
അഴുകിയ വാക്കുകള്‍ക്കു എന്ന് അവനു തോന്നി...
ഓരോ തവണയും വേട്ടവന്യതക്കാടിൽ നിന്നോടിതളർന്നു,
ജന്മങ്ങളുടെ കാറ്റു പോയ ബലൂണുകൾ പോലെ
അവൻ ...
'വയ്യാത്ത കുഞ്ഞല്ലേ പാവം'എന്ന് പറഞ്ഞു
അവനെ ഓർത്തു നൊന്തു അമ്മക്കിളി ..
ഒരു നനഞ്ഞ പകലിൽ ആ പിഞ്ചു,
ശക്തിയായി നിലവിളിച്ചു...
'മുട്ടായിചേട്ടൻ' പുറകെ വരുന്ന സ്വപ്നം കണ്ട് ...
അന്നാണ് ഇരപിടിയൻ നീർക്കോലിയും
ഒറ്റക്കണ്ണി കാക്കപ്പെണ്ണും ..
കാറ്റിനോട് സത്യം പറഞ്ഞത്...
കാറ്റ് ആ കഥ പറഞ്ഞെത്തും മുൻപേ
അവൻറെ ചങ്കിലെ പിടച്ചിൽ
അനിശ്ചിത കാലസമരം തുടങ്ങിയിരുന്നു,,,
ചോരക്കുറിപ്പ് ; പെണ്ണിന്റെ മറയാത്ത ശരീരത്തിൻറെ അളവും അവൾ ഇരുട്ടിൽ പുറത്തിറങ്ങുന്ന മണിക്കൂറുകളുടെ കണക്കും കൂട്ടിക്കിഴിച്ചു അവയും ബലാത്സംഗങ്ങളുമായി ഉള്ള കൃത്യമായ ബന്ധം കണ്ടുപിടിക്കുന്ന മാന്യശാസ്ത്രജ്ഞരോട്,,, നേരെ നില്ക്കാൻ ആരോഗ്യമില്ലാത്ത ഒരു പിഞ്ചുബാലനും പ്രതികരിക്കാൻ കഴിവില്ലാത്ത പശുക്കിടാവും ഏതു കാമദാഹമാണ് 'ശ്രേഷ്ഠപുരുഷനിൽ' ഉണർത്തുന്നതെന്നതിനു കൂടി ഒരു സിദ്ധാന്തം വൈകാതെ കണ്ടെത്തണമെന്ന് അപേക്ഷ ...

ഇവിടെ വാക്കുകള്‍ക്ക് പ്രസക്തിയില്ല. മനുഷ്ത്വം മറന്ന ഇരുകാലി മൃഗങ്ങള്‍ക്ക് തിരിച്ചറിവുണ്ടാകട്ടെ എന്ന് മാത്രം പ്രാര്‍ഥിക്കുന്നു......................
ReplyDeleteപക്ഷേ മൃഗീയം എന്നു ഈ പ്രവൃത്തികളെ വിളിക്കാമോ...മൃഗങ്ങള്‍ക്കുള്ള വകതിരിവും ദയവും നഷ്ടപ്പെട്ട പൈശാചികത അല്ലേ?
ReplyDelete