Friday, March 20, 2015

ശംഖും കല്ലും...

ശംഖും കല്ലും ഒരിക്കല്‍ കണ്ടു മുട്ടി.
 വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ കല്ല്‌ ചോദിച്ചു.
"എങ്ങനെ ഈ കടലിന്‍റെ അടിമത്വത്തില്‍ കഴിയുന്നു..?.
എനിക്ക് ജലത്തെ തന്നെ വെറുപ്പാണ്.
സ്വന്തമായി ഒരു ആകൃതിയുമില്ല.
എന്നാലും ഒരു കല്ലിനെപ്പോലും ഉരച്ചുരച്ചു ആകൃതി മാറി ഇല്ലാതാക്കി കളയും.."
ശംഖുപറഞ്ഞു.."പക്ഷെ.എനിക്കെല്ലാം ജലമാണ്..
കടലിന്റെ അടിമത്വം ഞാന്‍ ആസ്വദിക്കുന്നു
തിരകള്‍ എന്നിലേക്ക്‌ പാഞ്ഞടുക്കുമ്പോള്‍ ഞാന്‍ എതിര്‍ക്കാറില്ല...
കടല്‍ സ്നേഹിച്ചു സ്നേഹിച്ചാണ് എന്നെ അടിമപ്പെടുത്തിയത്..
ദാ..ഇപ്പോള്‍ എന്നെ കാതോരം ചേര്‍ത്ത് നോക്കൂ.."
കല്ല്‌ ഒരു നിമിഷം സ്തംഭിച്ചുപോയി...
കടലിനെ മാത്രമല്ല...ഏഴു സമുദ്രങ്ങളും അവയുടെ കരിനീലനിറമുള്ള രഹസ്യങ്ങളും ഉള്ളിലാക്കിയ ശംഖിനെക്കണ്ട്..."
അമ്പരന്നു കണ്ണ് നിറഞ്ഞുകല്ലിന്..
കല്ല്‌ നിര്‍ത്താതെ കരഞ്ഞു...ഒപ്പം മണലായി മാറിയ പല കല്ലുകളുംചേര്‍ന്ന് കരഞ്ഞു...
അങ്ങനെ മണല്‍ത്തരികള്‍ കരഞ്ഞു കരഞ്ഞു കടലിന് ഉപ്പുരസമായത്രേ....!!!

1 comment:

  1. ശംഖിനെ കാതോരം ചേർക്കുമ്പോൾ കേൾക്കുന്ന ഇരമ്പലിന് കടലോളമോ അല്ലെങ്കിൽ പ്രപഞ്ചത്തോളമോ പഴക്കമുണ്ട്.. അവ തമ്മിലുള്ള പരസ്പരപൂരക അവസ്ഥ തന്നെയാണ് എല്ലാ പ്രപഞ്ചസൃഷ്ടികളും തമ്മിലുള്ള ബന്ധത്തിലും കാണാൻ കഴിയുന്നത് ...നല്ല കവിത

    ReplyDelete