കേൾക്കുന്ന പാട്ടിലും ചുറ്റുമുള്ള വായുവിലും എന്‍റെ നഷ്ടബോധത്തിന്റെ കയ്പ്പു കലർന്നിട്ടുണ്ട്
ഉന്മാദത്തിന്റെയും സ്വപ്നത്തിന്റെയും കൂടിക്കാഴ്ചകളിൽ അബോധം ഉറങ്ങുന്നിടത്തു നിന്‍റെ ഹൃദയം കഴുത്തു കുരുങ്ങി പിടക്കുന്നതു എനിക്ക് കാണാം
Monday, October 30, 2017
ഇനിയെങ്കിലും നന്നാവൂ എന്നോർമിപ്പിക്കാൻ ഞാൻ എന്നെ തന്നെ മരണ രംഗങ്ങൾ കാണിച്ചു പേടിപ്പിക്കാറുണ്ട് ഇന്ന് കണ്ട സ്വപ്നത്തിൽ മരിച്ച ഞാൻ മഞ്ഞ നിറമായി മാറി
മഞ്ഞയുടെ ഭയപ്പെടുത്തുന്ന നിത്യതയിൽ കുടുങ്ങി എന്‍റെ ആത്മാവ് ശബ്ദമില്ലാതെ നിലവിളിച്ചു
Thursday, October 19, 2017
ഭ്രാന്തിയുടെ കരച്ചിലിന്റെയും പൊട്ടിചിരിയുടെയും
കാരണം പോലെ നിഗൂഢമായ ,
എന്‍റെ നെറ്റിയിൽ നിന്ന് നിന്‍റെ വിയർപ്പിലേക്കു അലിയുന്ന
കുങ്കുമം പോലെ ശക്തമായ എന്തോ ഒന്ന് !
നീ ഉണ്ടെന്നും ഇല്ലെന്നുമുള്ള
ഉറപ്പുകളിലും ഉറപ്പില്ലായ്മകളിലും കുരുങ്ങിക്കിടക്കുന്ന എന്‍റെ മനസമാധാനം !