എന്‍റെ കണ്ണീരെല്ലാം പാപത്തിൽ തിളച്ചു ഇരുട്ടിന്റെ ചുവരുകളിൽ കറകളായി തീർന്നിരുന്നു
നിന്‍റെ കണ്ണീരാകട്ടെ മോക്ഷം കിട്ടാത്ത ലാവ തുള്ളികളായി ,
ആത്മാവിൽ അർബുദമായി ,
ചതിക്കപ്പെട്ട രോദനങ്ങളായി
Tuesday, November 7, 2017
Thursday, November 2, 2017
Monday, October 30, 2017
Thursday, October 19, 2017
Wednesday, October 18, 2017
നെഞ്ചിൻറെ പടിയ്ക്കൽ സ്നേഹം
തിരിപോലെ കത്തിച്ചു ഇനി നീ കാത്തിരിക്കരുത്
ഓർമയുടെ തണുപ്പിടങ്ങളിൽ
എന്റെ പേര് കുത്തി നിറയ്ക്കരുത്
നീയും നീയുമായുള്ള വാഗ്‌വാദങ്ങളിൽ
എന്റെ നരച്ച ആത്മാവിനെ ന്യായീകരിക്കരുത്
സ്വപ്നങ്ങളുടെ ആഴക്കയത്തിൽ
എന്റെ ഹൃദയത്തുരുത്തിലേക്കുള്ള വഴി തേടരുത്
എന്റെ കണ്ണീരിന്റെ ചിലമ്പൽ കേൾക്കാൻ പാകത്തിന്
നിന്റെ ഉള്ളിലെ ശബ്ദങ്ങളെ വെട്ടിയൊതുക്കരുത്
കരിഞ്ഞു തുടങ്ങുന്ന മുറിവുകളെ വീണ്ടും വലുതാക്കരുത്
നിന്റെ ആത്മാവിന്റെ
മൃദുല ചര്മത്തിലെന്റെ ചിത്രം പച്ച കുത്തരുത്
അറ്റമില്ലാത്ത താഴേക്കു വലിക്കുന്ന
ഇരുട്ടിന്റെ തിരികല്ലുകളിലാണ് എന്റെ ഹൃദയം ഉറങ്ങുന്നത്
അതിനെ പൊതിയുന്ന ആയിരം കണ്ണുകൾ
കാഴ്ചയും ചോരയുമില്ലാത്ത പ്രേതങ്ങളെ പ്രസവിക്കുന്നു
എന്റെയും നിന്റെയും ഉലകങ്ങൾ രണ്ടാവട്ടെ
മയക്കത്തിന്റെ നിലാവുള്ള കിനാക്കാടുകളിൽ നാമിനി കണ്ടുമുട്ടാതിരിക്കട്ടെ
സ്നേഹത്തെ കോർത്തിട്ട ചൂണ്ടയിൽ
നിന്റെ പാവം ആത്മാവ് കൊത്തി വലിയാതിരിക്കട്ടെ
എനിക്ക് നീയും നിനക്ക് ഞാനുമുള്ള നുണക്കഥ
മറവിയുടെ കടലിലേക്കു എറിഞ്ഞു കളയാം

Saturday, September 23, 2017
പെൺചിലന്തി
വാകപ്പൂക്കളുടെ ഇതളുകൾ ഉണക്കി
ഞാൻ നിനക്കയച്ച കുറിപ്പുകൾ
നീ എന്നും പ്രാണനോട് ചേർത്തുവെച്ചു ...
എന്‍റെ ഹൃദയം പോലെ ക്രൂരമായ,
എന്‍റെ കൈകളിലെ കൊലച്ചോര വീണ, കനിവില്ലാത്ത വിഷപ്പൂക്കൾ ആണെന്നറിയാതെ നീ
നീലച്ചു മരിച്ചു
സത്യത്തിൽ കറുപ്പ് കലക്കി
ഞാൻ നിനക്ക് കുടിക്കാൻ തന്നത്
നരക തീ ആയിരുന്നു
ഹൃദയം പൊട്ടിപ്പൊളിഞ്ഞു
ജീവനിൽ മുറിവേറ്റു
നിന്‍റെ ആത്മാവ് മരുക്കാട്ടിലൂടെ അലയുന്നത്
ഈ ഇരുട്ടിൽ ഇരുന്നു നിസ്സംഗതയോടെ ഞാൻ കണ്ടു
നീ അറിഞ്ഞില്ല
എന്‍റെ പ്രേമം മുഴുവൻ അർപ്പിക്കാനായി ഞാൻ തേടിയിരുന്നത്
നരകത്തിന്റെ ഛായ ഉള്ള മരണത്തെ
ആയിരുന്നെന്ന് !
Subscribe to:
Posts (Atom)