Monday, February 18, 2019

The Gardner

The Gardener
he trimmed them all

cut their new wings off
he wanted them to look perfect

he loved the nature
he thought

he wore 'eco-friendly'
he ate in clay pots

'I like things natural'
he used to say

"you will not know it now
for people will look at you with awe

how perfect you look
how good you are
in the beautiful shapes that I am giving"

that tree with old roots and new leaves said
who gave you the right?
who taught you the meaning of 'perfect'?

what do you think is 'beauty'?
why do you pour us into your poor jar of fallacy?

Sunday, February 17, 2019

കാല്പനികത്തരം  എന്നോട് വേണ്ട !

നിന്റെ നീളന്മുടി
ഇന്നത്തെ ഫോട്ടോയിൽ  കാണാനില്ലെന്നത് 
വിഴുങ്ങാതെ വായിലിട്ടു കൊണ്ടും

മഞ്ഞിൽ  കുഴഞ്ഞ നിലാവിനെ
ഗെറ്റൗട്ടടിച്ചു
ജനലും വിരിയും കൊട്ടിയടച്ചു കൊണ്ടും

ഉത്തര കൊറിയയുടെ
മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്
പകുതി ബോധത്തിൽ കലപിലാ  വായിച്ചു കൊണ്ടും

നീയില്ലാതെ  എങ്ങനിത്ര ധൈര്യത്തോടെ
ഭ്രാന്തിനോട് പൊരുതുന്നെന്നു എന്നോട് ചോദിച്ചു കൊണ്ടും

 രണ്ടാഴ്ച   മുൻപ് നമ്മൾ കണ്ട
 മീൻകുളത്തിന്റെ  ഓരത്തെ
ചുവരിലെ ഇലപടർന്ന  ചിത്രങ്ങളെ ഓർക്കാതെ ഓർത്തു കൊണ്ടും

ഇന്നുറങ്ങും വരെയുള്ള
എന്റെ മണ്ടൻ സമയത്തെ പറ്റി 
വ്യാകുലപ്പെട്ട് കൊണ്ടും

എന്റെ വായിലൂറി  വരുന്ന കവിതയോടു ഞാൻ വീണ്ടും   പറഞ്ഞു
"കാല്പനികത്തരം എന്നോട് വേണ്ട "
ഈ രാത്രിയെ  എഴുതി ഞാൻ വീര്യം തീർക്കില്ല
ഉറക്ക കയങ്ങളിലേക്ക് എടുത്തു  ചാടില്ല
ആത്മാവിനെ മയക്കികിടത്താൻ
വേദന കൊല്ലികളെ വിഴുങ്ങില്ല
ഈ രാത്രി എനിക്കിങ്ങനെ തന്നെ വേണം 
 വെള്ള പുതപ്പിച്ചു കിടത്തിയ
എൻ്റെ  പ്രണയത്തെ നോക്കി
വേദന വെള്ളം തൊടാതെ ചവച്ചു
എനിക്ക് വെറുതെ ഇരിക്കണം 

Thursday, February 7, 2019

നിന്റെസങ്കടം
എൻ്റെ ആനന്ദം
എൻ്റെ ലോകത്തോടുള്ള സ്നേഹം,
നന്ദി  നിറഞ്ഞ ചിരി
നിന്നെ ഉറക്കത്തിൽ കൊല്ലാൻ  വരുന്ന
 പേടിയുള്ള  നുണകൾ
നിന്റെ ഡോക്ടർ  ഇടയ്ക്കിടയ്ക്ക് പറയുന്നു
നീല ഗുളിക
 മാത്രം  പോരാ
 നീയും വേണം
അവനെ പുതപ്പു പോലെ കാക്കണം
നിന്നെ  കാക്കാൻ
 നിന്റെ ഉറങ്ങുന്ന ഉടലിനേം ജീവനേം
 ഞാൻ പൊതിയുന്നു
മുള്ളു കൊണ്ട് നീ മുറിഞ്ഞു ചോര പൊടിയുന്നു
ആൻക്സൈറ്റി നിസാരമാക്കല്ല്
ഡോക്ടർ സ്വപ്നത്തിലോർമിപ്പിക്കുന്നു
ആദി  ശൈശവത്തിലേക്ക്
 അമ്മയുടെ നെഞ്ചിലേക്ക്
 നീ നീന്തും
 ചുണ്ടു
കൊച്ചു പക്ഷി പോലെ ദാഹിക്കും
ഞാൻ  'മീ ' അകാൻ നോക്കി തോൽക്കും
നീ കണ്ണനായി തന്നെ
 നെഞ്ചിടിച്ചു
 പേടിച്ചു
 ചുരുണ്ടുറങ്ങും
 നിന്റെ നെഞ്ചിടിപ്പ് കൂടുമ്പോ
 ഞാൻപേടിച്ചു രുദ്രാക്ഷങ്ങളെ ശർദിക്കും
ഞാൻ കെട്ടിപ്പിടിച്ച നീ
 മിടിക്കുന്ന ഹൃദയം മാത്രമായി വലുതാകും
ചുവന്ന മേഘങ്ങൾ
 എന്നെ നിലത്തിട്ട് തിരിച്ചു പോകുമ്പോ
ഞാൻ നിന്നിലേക്കുള്ള
 അടുത്ത കുറുക്കു വഴി ആലോചിക്കയാവും