അസ്ഥി അഥവാ എല്ല് കറുത്തിരിക്കുമോ ? ഒരിക്കലുമില്ലല്ലോ .. പക്ഷെ അവരുടെ കണ്ണിൽ ആ കുട്ടികളെല്ലാം അസ്ഥികറുമ്പന്മാർ ആയിരുന്നു ..തൊലിപ്പുറവും രക്തവും മാംസവും കടന്നു അസ്ഥികളിൽ പോലും കലർന്ന കറുപ്പ് നിറം ഉള്ള കുട്ടികൾ , തൻ്റെ കൊച്ചുമക്കൾ ! സ്വതവേ വെളുത്ത ,സുന്ദരിയായ ,കുടുംബത്തിൽ കടുത്ത സ്വാധീനവും അധികാരവും ഉള്ള അവരുടെ വല്യമ്മയെ അവരും അവരും പേടി കലർന്ന
അകലത്തിൽ മാത്രം കണ്ടു
.ഇരുപതാം നൂറ്റാണ്ടിലെ സാധാരണക്കാരായ മനുഷ്യരുടെ , അവരുടെ ദരിദ്രരായ ഭാര്യമാരുടെ , ഭാഗ്യരേഖ മാഞ്ഞ കൈകളുള്ള കുട്ടികളുടെ ഒക്കെ കഥ ഏകദേശം ഒരുപോലിരിക്കും .ജീവിക്കാനുള്ള പോരാട്ടത്തിൽ ജീവിതത്തിന്റെ പല നിറങ്ങളും അറിയാതെ മരിച്ചു മണ്ണടിഞ്ഞ ഒരുപാട് ആളുകൾ .. ഒരു അമ്മായിയമ്മ ആവുന്നതോടു കൂടി കഷ്ടപ്പാടിനോട് എല്ലാം വിടപറഞ്ഞു അലമാരകളുടെയും വാതിലുകളുടെയും രഹസ്യം പതിപ്പിച്ച ഒരു പിടി താക്കോൽക്കൂട്ടവും മടിയിൽ തിരുകി നടക്കാൻ കൊതിച്ചിരുന്ന ചില സ്ത്രീകളുടെയും കഥയാണത് .
രാവിലെയാണ് . തിരക്കുപിടിച്ച , മഴ നിറഞ്ഞ വായു അകത്തളത്തും മടിപിടിച്ചു ചുരുണ്ടു കൂടിയ , കർക്കിടകക്കാലത്തെ രാവിലെ ..! തണുത്തുമരച്ച വിറകു കൊള്ളികളും ചുവന്ന വിരലുകളുള്ള മഞ്ഞ തീയ്ക്കും തമ്മിൽ ഒരു ബന്ധം ഉണ്ടാക്കിയെടുക്കാൻ നൂണ്ടു കിടക്കുന്ന ഒരു സ്ത്രീ ..അല്ലെങ്കിൽ മുൻപ് പറഞ്ഞ അസ്ഥി കറുമ്പന്മാരുടെ 'അമ്മ .മക്കൾക്ക് രാവിലെ വല്ലതും വെച്ചുണ്ടാക്കി കൊടുക്കാനുള്ള പെടാപ്പാടിലാണ്. എത്ര കഴിച്ചാലും വിശപ്പ് മാറാത്ത പ്രായത്തിൽ ഉള്ള ആൺകുട്ടികൾ ! തലേദിവസം തന്നുവിട്ട ചോറ്റുപൊതിയിൽ ഒരു കൊമ്പൻമുളക് മാത്രം കൂട്ടാൻ വെച്ചതിനും അതുകണ്ടു കൂട്ടുകാരികൾ കളിയാക്കിയതിനും ഉള്ള പരിഭവം പറഞ്ഞു മൂത്ത മകൾ അവരുടെ പുറകെ .
കുറുമ്പ് കുറച്ചധികമുള്ള ഇളയ മകൻ വല്യമ്മയുടെ മുറിയിൽ കടന്നത് ആരും കണ്ടില്ല.. അവർ അകത്തില്ലാത്ത സമയമാണ് . കുടുംബത്തിൽ ബാക്കി ഉള്ളവർക്കുള്ള ഭക്ഷണ ക്രമീകരണം ഒന്നുമല്ല അവരുടേത് . പ്രത്യേകിച്ചും ദാരിദ്ര്യം കടുത്ത കാലങ്ങളിൽ പോലും തന്റെ വിഭവങ്ങൾക്ക് ഒരു കുറവും വരുത്താൻ പാടില്ല എന്നത് അവിടുത്തെ അലിഖിത നിയമങ്ങളിൽ ഒന്നായിരുന്നു .തേങ്ങ കൊത്തിയിട്ട ഉണക്ക മീൻ കറിയും വെളുത്ത നിറത്തിൽ കുനുകുനെ ഉള്ളിയും തേങ്ങയും ഇട്ടു വേവിച്ചെടുത്ത തോരനും മറ്റുമാണ് ഇത്തരത്തിൽ ഉള്ള സ്‌പെഷ്യലുകൾ ! രാവിലെ ഉണ്ടായ യുദ്ധത്തിന്റെ രംഗങ്ങൾ ഓർത്തുകൊണ്ടാണ് കുട്ടികളുടെ 'അമ്മ അടുക്കളയിൽ ഓരോ ജോലികൾ ചെയ്തുകൊണ്ടിരുന്നത് . സ്വതവേ സാവധാനത്തിലേ അവർക്കു കാര്യങ്ങൾ ചെയ്യാൻ അറിയൂ .. ആരോഗ്യസ്ഥിതിയും രാവിലെ കിട്ടിയ ഊക്കൻ തൊഴിയും അവരെ കൂടുതൽ തളർത്തിയിരുന്നു .വെളുപ്പിന് കിട്ടുന്ന ചായ വൈകിയതിന് ഭർത്താവ് നിരത്തിയ അസഭ്യ വര്ഷങ്ങൾക്ക് " അതിനു നിങ്ങൾ ഇവിടെ ഉണക്ക വിറകു കൊണ്ട് വെച്ചിട്ടുണ്ടോ ?" എന്ന് ചോദിക്കാനായി ശബ്ദം നാവിൽ നിന്ന് പുറപ്പെട്ടത് മാത്രമേ ഓർമയുള്ളു .. അടുത്ത നിമിഷം അടിവയറ്റിലെ വേദനയുടെ പശ്ചാത്തലത്തിൽ കോപത്തോടെ പുറത്തേക്കു പോകുന്ന ഭർത്താവിന്റെ രൂപം കണ്ടു .ആരോടും സ്നേഹവും അടുപ്പവും വെച്ച് പുലർത്താത്ത അമ്മായിയമ്മക്ക് ആ സംഭവം വല്ലാതെ രസിക്കുകയും ചെയ്തു .വെളുത്ത മിടുക്കനായ പുത്രന് നന്നേ കറുത്ത സാമർഥ്യം തീരെയില്ലാത്ത ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയതിൽ അവർക്കു കുറച്ചിലായിരുന്നു . മുറിയിൽ കടന്ന ഇളയ മകൻ അലമാരയിൽ വെച്ചിരുന്ന ശർക്കരപ്പാത്രവും മീൻചട്ടിയിൽ നിന്ന് വലിയ രണ്ടു കഷണവും കൈയിലാക്കിയപ്പോൾ അവർ കയറി വന്നു. മൂക്കും കവിളും ചുവന്നു വിറച്ചു അവർ അലറി .."അസ്ഥി കറുമ്പന്മാരേ ... ഇറങ്ങടാ നിലത്തു..!.ഓടടാ ...!"ഒരു കുഞ്ഞെലിയുടെ വെപ്രാളത്തിലും വേഗത്തിലും അവൻ തിരിച്ചോടി വന്നു ഇരുന്നത് കണ്ടു മറ്റു സഹോദരങ്ങൾ പൊട്ടിച്ചിരിച്ചു..പുകഞ്ഞ വിറകിലെ കണ്ണെരിക്കുന്ന കൈകൾ വന്നു അമ്മയെ ഒന്നുകൂടി ആക്രമിച്ചു .. തലേന്ന് പശുക്കൾക്ക് അരിഞ്ഞു വെച്ച വലിയൊരു പുല്ലുകെട്ട് ആരോ ചെളിയിൽ ചവിട്ടി താഴ്ത്തിയിട്ടതിന്റെ സങ്കടം കൂടെ വിങ്ങി നീറി വന്നപ്പോൾ അറിയാതെ ഒരു ഏങ്ങലടി ഉയർന്നു പോയി... ഇല്ല അതിനും തനിക്ക് നേരമില്ല.. സ്വസ്ഥമായി ഇരുന്നു കരയാനോ ആരോടെങ്കിലും വിഷമം പറയാനോ പോലും നേരമില്ലാത്ത ,സാഹചര്യമില്ലാത്ത ഒരു ജീവിതത്തിന്റെ ചവർപ്പ് ഒരു പക്ഷെ പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റില്ല. അവർക്കു അതെല്ലാം സർവ സാധാരണമായി കഴിഞ്ഞിരുന്നു ...എന്തിനോടൊക്കെയോ മല്ലടിച്ചു ജോലികൾ തീർത്തു കുട്ടികളെ സ്കൂളിൽ അയച്ചു..എന്നാലും തീരുന്നില്ല പണികൾ ...പശുക്കളെ കുളിപ്പിക്കുക, അവക്ക് പുല്ലു ശേഖരിക്കുക , പാൽ കറക്കുക, ഉണങ്ങിയ വിറകു സംഭരിക്കുക, കോപിഷ്ഠരായ ഭർത്താവിനും അമ്മയ്ക്കും ഭക്ഷണം ഉണ്ടാക്കുക ,തുണികൾ എല്ലാം കഴുകുക ,വൈകുന്നേരം വീണ്ടും അത്താഴത്തിനുള്ള വട്ടം കൂട്ടുക ! ഇതിനിടയിൽ തന്റെ വയറു നിറഞ്ഞോ ,സുഖമാണോ എന്ന് ആരും ചോദിക്കുക പോലും ഇല്ല.. അതിൽ പരാതിയില്ല .. കൃഷിപ്പണിക്കാരന്റെ ഭാര്യ ആയതിനാൽ കൊയ്ത്തും മെതിയും ഉള്ള കാലങ്ങളിൽ ജോലികൾ പതിന്മടങ്ങാവും ...
വയറു വിശന്നു ക്ഷീണമേറി നടുവൊടിഞ്ഞു പണിയെടുത്തു ഒരു പകൽ കൂടി കടന്നു പോകുകയാണ്.. എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടാവുമെന്നുള്ള വിദൂര പ്രതീക്ഷയിൽ , ആ കാലമെത്തുമ്പോഴേക്കും ശരീരത്തിലെ യന്ത്രങ്ങൾ എല്ലാം ജോലി നിർത്തി പോകുമെന്നത് അറിയാതെ , അസ്ഥികറുമ്പന്മാരുടെ അമ്മയായി.! വർണവും സമ്പത്തും പുരുഷമേധാവിത്തവും അരക്ഷിതത്വവും നിരക്ഷരതയും കാർന്നു തിന്ന ഒരു കൂട്ടത്തിന്റെ നിറം മങ്ങിയ അടയാളമായി !