നിൻറ്റെ മൗനത്തെ പോലും
തീവ്രമായി സ്നേഹിക്കാൻ കഴിയുന്നിടത്താണ്
അവിടെ മാത്രമാണ് ഞാൻ ജയിച്ചിട്ടുള്ളത്
നിന്നെ നഷ്ടപ്പെടുന്ന നിമിഷങ്ങളിൽ പൊലും
ഏറിയ ഉന്മാദം നിറക്കുന്ന ഇരുട്ടിൽ ഞാൻ വലുതാവുന്നു
പെറുക്കി കൂട്ടാൻ കഴിയാത്ത വിധം
നുറുങ്ങിപ്പോയ എൻറെ കഷ്ണങ്ങളെ നോക്കി
ഞാൻ ഉരുകുമ്പോൾ
നീ അനുവദിച്ചു തന്ന നിറങ്ങളിൽ
ഞാൻ എന്നെ ഒതുക്കിയിരുന്നു
നിന്നിൽ ഉരഞ്ഞു മുറിഞ്ഞു പൊടിയായി ഞാൻ ചെറുതായി
നിന്റെ ചിറകിൽ തൂവലായി ഒട്ടി ഞാൻ വലുതായി
ഇനി നമുക്കിടയിൽ വരണ്ട ദിവസങ്ങളില്ല
ഇഷ്ടവും വെറുപ്പും ഇല്ല
വാക്കുകളും ശബ്ദങ്ങളും ഇല്ല
ചിരിയും നൊമ്പരവും ഇല്ല
ആത്മാക്കളുടെ ഒന്നാവലിന്റെ
പശ്ചാത്തല സംഗീതം പോലെ
നീയും ഞാനും എന്ന സങ്കൽപം !